 
കൊട്ടാരക്കര : ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള പുത്തൂർ സായന്തനം ഗാന്ധി ഭവൻ അഭയകേന്ദ്രത്തിന്റെ
രണ്ടാംഘട്ട നിർമ്മാണത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം.കെ.ഡാനിയേൽ നിർവഹിച്ചു. വൈസ് പ്രസിഡന്റ് സുമാലാൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ അനിൽ.എസ്.കല്ലേലിഭാഗം, ജെ. നജീബത്ത്, സെക്രട്ടറി ബിനുൻ വാഹിദ്, പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ് ശശികല പ്രകാശ്, ഗാന്ധിഭവൻ വൈസ് ചെയർമാൻ പി. എസ്. അമൽരാജ്, ഫാ. പി. തോമസ്, ബ്ളോക്ക് പഞ്ചായത്തംഗം ജെ.കെ.വിനോദിനി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജി. എൻ. മനോജ്, ആർ.ഗീത, ആർ. രാജശേഖരൻ പിള്ള എന്നിവർ സംസാരിച്ചു. സായന്തനം കോ- ഓർഡിനേറ്റർ കോട്ടാത്തല ശ്രീകുമാർ, മാനേജർ ജി. രവീന്ദ്രൻ പിള്ള, സ്പെഷ്യൽ ഓഫിസർ സി. ശിശുപാലൻ എന്നിവർ നേതൃത്വം നൽകി. പി. നിസാം, ആദർശ് സുരേഷ് എന്നിവരുടെ സംഗീത വിരുന്നും ഉണ്ടായിരുന്നു. ജില്ലാ പഞ്ചായത്ത് അനുവദിച്ച ഒരു കോടി ഏഴു ലക്ഷം രൂപ ഉപയോഗിച്ചാണ് രണ്ടാം നിലയുടെ നിർമ്മാണം. ഹൗസിംഗ് ബോർഡിനാണ് നിർമ്മാണ ചുമതല.