മൺട്രോത്തുരുത് : കൺട്രാംകാണി പട്ടംതുരുത്ത് കാവൃത്തയിൽ ഉമാമഹേശ്വര ഭദ്രകാളീ ക്ഷേത്രത്തിലെ പ്രതിഷ്ഠാവാർഷികം 19, 20 തീയതികളിൽ നടക്കും. 19 ന് വൈകിട്ട് 6.15 ന് ചന്ദ്രപൊങ്കൽ. ക്ഷേത്രം തന്ത്രി ദേവീദാസൻ പണ്ടാര അടുപ്പിൽ ദീപം തെളിക്കും. പ്രതിഷ്ഠാ ദിനമായ 20 ന് രാവിലെ 5.30 ന് അഭിഷേകം, 7.30 ന് ഗണപതി ഹോമം, 8.30 ന് മൃത്യുഞ്ജയ ഹോമം, മഹാനിവേദ്യം, കലശം, കലശാഭിഷേകം, 11.30 മുതൽ നാഗപൂജ, 6.30 ന് ദീപാരാധന, 7 ന് ഭഗവതി സേവ, അത്താഴപൂജ.