
കൊല്ലം: കണ്ണനല്ലൂർ ചിറയഴികത്ത് വീട്ടിൽ ഇസ്മാഈൽ കുഞ്ഞ് മുസലിയാർ (കാഞ്ഞിപ്പുഴ മുസലിയാർ, 85) നിര്യാതനായി. ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ കൊല്ലം മേഖലാ എക്സിക്യുട്ടീവ് അംഗവുമായിരുന്നു. സംസ്ഥാനത്തെ വിവിധ മുസ്ളിം മഹല്ലുകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കബറടക്കം നടത്തി. ഭാര്യമാർ: പരേതയായ സുബൈദാ ബീവി, ആമിന ബീവി. മക്കൾ: സിറാജുദ്ദീൻ (ജില്ല പ്രസിഡന്റ്, ജമാഅത്ത് ഇസ്ലാമി കൊല്ലം), അഡ്വ. സൈഫുദ്ദീൻ, സലാഹുദ്ദീൻ, സഅദുദ്ദീൻ, മെഹർബാൻ, സുഹുർബാൻ, നൂർജഹാൻ, നൗഷർബാൻ, ഷെമീറ, മുനീറ. മരുമക്കൾ: സീനത്ത്, നദീറ, അമീന, സുമയ്യ, പരേതനായ അബ്ദുൽ റഷീദ്, റഹീം കുട്ടി, ഷറഫുദ്ദീൻ, മുത്തുക്കോയ തങ്ങൾ, ഷിഹാബുദ്ദീൻ, നൗഷാദ്.