അഞ്ചൽ: സേവ് ദി റിപ്പബ്ലിക് എന്ന മുദ്രാവാക്യവുമായി പോപ്പുലർ ഫ്രണ്ട് ഒഫ്ഇന്ത്യ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അഞ്ചലിൽ യൂണിറ്റി മീറ്റ് നടത്തുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
നാളെ വൈകിട്ട് 4.30ന് അഞ്ചൽ ചന്തമുക്കിൽ നടക്കുന്ന പരിപാടി സംസ്ഥാന കമ്മിറ്റിയംഗം എം.കെ. അഷ്റഫ് ഉദ്ഘാടനം ചെയ്യും. ജില്ലാ കമ്മിറ്റി പ്രസിഡന്റ് ഷെഫീക്ക് കാര്യറ അദ്ധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്തംഗം എ.സക്കീർ ഹുസൈൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബി.സേതുനാഥ്, ഭീം ആർമി ജില്ലാ സെക്രട്ടറി ജോസ് സാരാനാഥ് തുടങ്ങിയവർ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ പോപ്പുലർ ഫ്രണ്ട് ജില്ല പ്രസിഡന്റ് ഷെഫീഖ് കാര്യറ, സെക്രട്ടറി ഫാറൂക്ക് പത്തനാപുരം, പ്രോഗ്രാം കോ-ഓർഡിനേറ്റർ ഷറാഫത്ത് മല്ലം എന്നിവർ പങ്കെടുത്തു.