cc

പുത്തൂർ: പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച യുവതിയെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു. മാറനാട് പകുതിപ്പാറ സ്വദേശി രാധികയെയും (34) മൈനാഗപ്പള്ളി സ്വദേശി മണിലാലിനെയുമാണ് (39) അറസ്റ്റ് ചെയ്തത്. ആലുവയിൽ നിന്നാണ് ഇരുവരും പിടിയിലായത്.

മണിലാൽ വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമാണ്. രാധികയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി വീട്ടുകാർ പൊലീസിൽ പാരാതി നൽകിയിരുന്നു. പുത്തൂർ ഐ.എസ്.എച്ച്.ഒ. ബി. സുഭാഷ്‌കുമാർ, എസ്.ഐ ടി.ജെ. ജയേഷ്. ക്രൈം എസ്.ഐ ഭാസി, സ്‌പെഷ്യൽ ബ്രാഞ്ച് എ.എസ്.ഐ. ഒ.പി. മധു, എസ്.സി.പി.ഒ.മാരായ ഗോപകുമാർ, സജു എന്നിവരടങ്ങുന്ന സംഘമാണ് ഇവരെ പിടികൂടിയത്. ഇരുവരെയും കോടതി റിമാൻഡ് ചെയ്തു.