congress
അസംഘടിത തൊഴിലാളി കോൺഗ്രസിന്റെ നേതൃത്വത്തിൽ നടന്ന 'കേന്ദ്ര ബഡ്ജറ്റും അസംഘടിത തൊഴിലാളികളും' എന്ന സെമിനാർ സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ: അസംഘടിത തൊഴിലാളി കോൺഗ്രസ് കരുനാഗപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച "കേന്ദ്രബഡ്ജറ്റും അസംഘടിത തൊഴിലാളികളും " എന്ന വിഷയത്തെ പറ്റിയുള്ള സെമിനാർ സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
നിയോജക മണ്ഡലം പ്രസിഡന്റ് ബി.മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി ബോബൻ ജി നാഥ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് ബാബു.ജി. പട്ടത്താനം, ബി.എസ്.വിനോദ് ,അൻസാർ എ മലബാർ, ബി.സെവന്തി കുമാരി, ജി.കൃഷ്ണപിള്ള, പെരുമാനൂർ രാധാകൃഷ്ണൻ ,പി.ഡി ശിവശങ്കരപിള്ള, കെ. ശോഭ കുമാർ, എസ്.ഗീതാകുമാരി, എൻ.വേലായുധൻ, കെ.മോഹനൻ, മോളി തുടങ്ങിയവർ സംസാരിച്ചു.