കുന്നത്തൂർ : നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടി , പാലക്കാട് മെഡിക്കൽ കോളജിൽ എം.ബി.ബി.എസ് അഡ്മിഷൻ ലഭിച്ച മുതുപിലാക്കാട് അംബേദ്കർ കോളനിയിൽ കൂലിപ്പണിക്കാരായ രാധാകൃഷ്ണൻ -ജയശ്രീ ദമ്പതികളുടെ മകൾ അനുപമയ്ക്ക് നാടിന്റെ അനുമോദനം. കോൺഗ്രസ് പുന്നമൂട് വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുമോദന സമ്മേളനം കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു. രാജേന്ദ്ര ബാബു അദ്ധ്യക്ഷത വഹിച്ചു.കെ.പി.സി.സി അംഗം എം.വി. ശശികുമാരൻ നായർ, ഡി.സി.സി ജനറൽ സെക്രട്ടറി നൂറുദീൻകുട്ടി, യു.ഡി.എഫ് ചെയർമാൻ ഗോകുലം അനിൽ,ബ്ലോക്ക് പ്രസിഡന്റ് തുണ്ടിൽ നൗഷാദ്, മണ്ഡലം പ്രസിഡന്റ് അനിൽ പനപ്പെട്ടി, റോയി, തോമസ് വാവ്വില്ല, അരവിന്ദാക്ഷൻ പിള്ള, കുന്നത്തൂർ റെജി കുര്യൻ, ഷീജ ഭാസ്കർ,ജയശ്രീ രമണൻ,ദേവരാജന എന്നിവർ സംസാരിച്ചു.