കൊട്ടാരക്കര: മുതിർന്ന പൗരന്മാർക്ക് ട്രെയിനിൽ നിലവിലുണ്ടായിരുന്ന യാത്രാ ഇളവ് നിറുത്തലാക്കിയതിൽ പ്രതിഷേധിച്ച് സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ കൊട്ടാരക്കര താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊട്ടാരക്കര ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. പി.ഐഷാപോറ്റി ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് ജി.ഗോപിനാഥൻ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് സെക്രട്ടറി മംഗലംബാബു, പി.എസ്.ശശിധരൻപിള്ള, നീലേശ്വരം സദാശിവൻ, കോട്ടാത്തല എം.കരുണാകരൻ, വി.സുരേന്ദ്രൻ, എം. സൈനുലാബ്ദീൻ, കലാധരൻപിള്ള, ശാന്തിനി, സുമംഗലം, ഷീല, തുളസീധരൻ, ദിവാകരൻ എന്നിവർ സംസാരിച്ചു. ജില്ലയിൽ നിന്ന് കേന്ദ്ര റെയിൽവേ മന്ത്രിക്ക് രണ്ടു ലക്ഷം തപാൽ കാർഡ് അയക്കുന്നതിന്റെ ഭാഗമായി താലൂക്കിൽ നിന്ന് 1001 തപാൽ കാർഡ് പോസ്റ്റു ചെയ്തു.