കൊട്ടാരക്കര: ആനക്കോട്ടൂർ കൈതോട് ദുർഗാദേവീ ക്ഷേത്രത്തിൽ പുതുതായി പണി കഴിപ്പിച്ച മഹാഗണപതി കോവിലിന്റെ സമർപ്പണം നടന്നു. ഭരണസമിതി പ്രസിഡന്റ് ഗോപാലകൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ചു. മുൻ പ്രസിഡന്റ് വാസുപിള്ള തുടർന്നു നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജി.സുനിൽകുമാർ, പ്രേംജിത്ത്, മന്മഥൻനായർ, രവീന്ദ്രൻ നായർ, ശ്രീദേവി, രാധാകൃഷ്ണപിള്ള, രാജേന്ദ്രൻ നായർ, പ്രസന്ന ബാബു എന്നിവർ സംസാരിച്ചു. ചടങ്ങിൽ സമ്മാന കൂപ്പൺ വിതരണോദ്ഘാടനം രാമചന്ദ്രാസ് വിജയൻപിള്ള നിർവഹിച്ചു. സ്ഥപതി അനിൽകുമാർ, ക്ഷേത്ര ശിൽപ്പി വിഷ്ണു, വിജയൻപിളള,
ജയകുമാർ എന്നിവരെ പൊന്നാട ചാർത്തി ആദരിച്ചു,