ചാത്തന്നൂർ :ചിറക്കര കുളത്തൂ കോണം ചെറുവള്ളി പണയിൽ ബാല ശാസ്താക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്നു തുടക്കം. എല്ലാദിവസവും രാവിലെ അഞ്ചിന് നടതുറപ്പ്, നിർമ്മാല്യദർശനം 5. 30ന് അഷ്ടദ്രവ്യമഹാഗണപതിഹോമം 7. 30 ന് ഭാഗവതപാരായണം 11ന് മദ്ധ്യാഹ്ന പൂജ. വൈകിട്ട് 5ന് നടതുറപ്പ്, 6.30ന് ദീപാരാധന. 16ന് രാവിലെ 5.30ന് ആദ്ധ്യാത്മിക പ്രഭാഷണം, 8.00ന് സ ർപ്പബലി, നൂറും പാലും, സർപ്പപൂജ, ബാല ശാസ്താവിന്റെ ഉറക്കുപാട്ട്, ഭദ്രകാളി സ്തുതി മംഗളം. 17ന് രാത്രി 7ന് കരോക്കെ ഗാനമേള, 8ന് ഭക്തിഗാനമേള. 18ന് രാവിലെ 6ന് അഖണ്ഡനാമജപം. 12ന് കഞ്ഞിസദ്യ വൈകിട്ട് 4ന് നടത്തുറപ്പ് 5ന്പു റത്ത് എഴുന്നള്ളത്തു ദേശവിളക്ക്. 6ന് ഭക്തിഗാനസുധ, 8ന് അൻപൊലി, നിറപറ സമർപ്പണം, ദീപാരാധന പുഷ്പാഭിഷേകം. 19ന് രാവിലെ 6ന് ഉരുൾ നേർച്ച, 8ന് പ്രഭാതഭക്ഷണം, 9 ന് കലശപൂജ കലശാഭിഷേകം ,5ന് ആറാട്ട് എഴുന്നള്ളത്ത്, 6ന്ശാസ്താംപാട്ട്, 7.30ന് ദീപാരാധന, സോപാനസംഗീതം, പുഷ്പാഭിഷേകം അത്താഴപൂജ. 7 30ന് നടനകേളി ഭസ്മാഭിഷേകം.