കൊട്ടാരക്കര: വിശ്വകർമ്മ മഹാസഭ പെരുങ്കുളം ശാഖാ വാർഷികം താലൂക്ക് യൂണിയൻ പ്രസിഡന്റ് എൻ.ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നിഷാ സജീന്ദ്രന്റെ വീട്ടിൽ ചേർന്ന വാർഷിക യോഗത്തിൽ ശാഖാ പ്രസി‌ഡന്റ് സി.ആർ.സതീശൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.ഗോപിനാഥൻ റിപ്പോ‌ർട്ട് അവതരിപ്പിച്ചു. താലൂക്ക് യൂണിയൻ സെക്രട്ടറി ജി.മോഹനൻ മുതിർന്ന പൗരന്മാരെ പൊന്നാട ചാർത്തി ആദരിച്ചു. ശാഖാ ഭാരവാഹികളായി എൻ.ശ്രീകുമാർ( പ്രസിഡന്റ് ), വി.ഗോപിനാഥൻ ( സെക്രട്ടറി), എൻ. ഗോപിനാഥൻ( ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.