
കൊല്ലം: പതിമൂന്നുകാരനായ മകന്റെ തല ഭിത്തിയിലിടിച്ച് പരിക്കേൽപ്പിക്കുകയും ശാരീരികമായി ഉപദ്റവിക്കുകയും ചെയ്ത പിതാവിനെ കിളികൊല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ഈസ്റ്റ് ഉളിയക്കോവിൽ കുറുവേലിൽ കോളനിയിൽ നിന്ന് മങ്ങാട് കീഴൂട്ടത്ത് വടക്കതിൽ വീട്ടിൽ താമസിക്കുന്ന സുഭാഷിനെയാണ് (36) അറസ്റ്റ് ചെയ്തത്. അയൽവാസിയായ ഉണ്ണി നൽകിയ പരാതിയിലാണ് അറസ്റ്റ്. എ.സി.പി ജി.ഡി. വിജയകുമാറിന്റെ നിർദ്ദേശാനുസരണം കിളികൊല്ലൂർ ഇൻസ്‌പെക്ടർ കെ. വിനോദിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർമാരായ എ.പി. അനീഷ്, വി. സ്വാതി, ജയൻ സക്കറിയ, എ.എസ്.ഐമാരായ സി. സന്തോഷ്‌കുമാർ, സി. ജിജു, സി.പി.ഒമാരായ എസ്. സിജു, സുധീർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്‍തത്.