 
കുന്നത്തൂർ : ശാസ്താംകോട്ട കെ.എസ്.എം ദേവസ്വം ബോർഡ് കോളേജ് യൂണിയൻ ഭരണം കെ.എസ്.യുവിന്. രണ്ടാമൂഴത്തിൽ 112 സീറ്റിൽ 58 സീറ്റ് നേടി. ഇന്നലെ നടന്ന കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയിച്ച യൂണിയൻ ഭാരവാഹികളെ കോളേജ് കവാടത്തിൽ അനുകൂലികൾ നീലഹാരമണിയിച്ച് സ്വീകരിച്ച ശേഷം ശാസ്താംകോട്ട ടൗണിൽ ആഹ്ലാദ പ്രകടനം നടത്തി.യൂണിയൻ ഭാരവാഹികളായി ആസിഫ് മുഹമ്മദ്(ചെയർമാൻ),അഞ്ജന (വൈസ് ചെയർപേഴ്സൺ), എം.മുകുന്ദൻ (സെക്രട്ടറി), പ്രേംരാജ് (ആർട്സ് ക്ലബ് സെക്രട്ടറി), അനന്ദു (മാഗസിൻ എഡിറ്റർ), അമൃത(യു.യു.സി). യു.യു.സി സ്ഥാനത്തേക്ക് മത്സരിച്ച സുഹാന പർവീണിന്റെ പത്രിക നൽകാൻ ഒരു മിനിട്ട് താമസിച്ചതായി ആരോപിച്ച് തള്ളിയിരുന്നു. അദ്ധ്യാപകരുടെ ഇത്തരം രാഷ്ട്രീയ വേർതിരിവിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് കെ എസ്.യു ജില്ലാ ജനറൽ സെക്രട്ടറി ഹാഷിം സുലൈമാൻ അറിയിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ദിനേശ് ബാബു,കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് തുണ്ടിൽ നൗഷാദ്, കെ എസ്.യു ജില്ലാ ജനറൽ സെക്രട്ടറി ഹാഷിം സുലൈമാൻ ഉൾപ്പെടെയുള്ള നേതാക്കൾ നടത്തിയ പ്രവർത്തനമാണ് ശാസ്താംകോട്ട ഡി.ബി കോളേജിൽ കെ.എസ്.യുവിനെ വിജയത്തിലേക്ക് എത്തിച്ചത്.