photo
ടിൻസ് ശിവരാജ്

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപമുള്ള പഴക്കടയിൽ നിന്ന് 50000 രൂപ കവർന്ന മോഷ്ടാവിനെ കരുനാഗപ്പള്ളി പൊലീസ് അറസ്റ്റു ചെയ്തു. ഇടുക്കി ആനവിലാസം ശാസ്താംനട കരയിൽ മേപ്പാറ നോട്ടഴികത്ത് വീട്ടിൽ ടിൻസ് ശിവരാജിനെ (20)യാണ് അറസ്റ്റ് ചെയ്തത്.14 ന് അർദ്ധ രാത്രിയോടെ ഷട്ടറിന്റെ പൂട്ട് തകർത്താണ് ഇയാൾ കടയ്ക്കുള്ളിൽ കടന്നതെന്ന് പൊലീസ് പറഞ്ഞു. എറണാകുളം, ഇടുക്കി ജില്ലകളിലും മോഷണം നടത്തിയിട്ടുണ്ടെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. കരുനാഗപ്പള്ളി എസ്.എച്ച്.ഒ ജി.ഗോപകുമാർ, എസ്.ഐ മാരായ അലോഷ്യസ്, രഘുകുമാർ, റസൽ ജോർജ്ജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.