കരുനാഗപ്പള്ളി: സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിൽ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിക്ക് തുടക്കമായി. 21 ന് കരുനാഗപ്പള്ളി ഹെഡ് ഓഫീസിലും 22 ന് വവ്വാക്കാവ് ബ്രാഞ്ചിലും രാവിലെ 10 മണി മുതൽ അദാലത്ത് സംഘടിപ്പിക്കുന്നു. 2021 മാർച്ച് 31 വരെ കുടിശ്ശിക ഉള്ള വായ്പകളിൽ കുടിശിക അടച്ചു തീർക്കുകയോ വായ്പാ കണക്ക് അവസാനിപ്പിക്കുകയോ ചെയ്യുന്നവർക്ക് സർക്കാർ നിർദ്ദേശാനുസരണമുള്ള ഇളവുകൾ ലഭിക്കും. മരണമടഞ്ഞവരുടെയും മാറാ രോഗം ബാധിച്ചവരുടെയും വായ്പ്പകൾക്ക് പ്രത്യേകം ഇളവുകൾ അനുവദിക്കും. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് പ്രസിഡന്റ് ആർ .സോമൻ പിള്ളയും. സെക്രട്ടറി യമുനയും അറിയിച്ചു.