കൊല്ലം: കൊവിഡിനെ തുടർന്ന് നിറുത്തിയ കൊല്ലം- മധുര കെ.എസ്.ആർ.ടി.സി സർവീസ് ഇന്ന് പുനരാരംഭിക്കും. രാത്രി 10.45ന് കൊല്ലത്ത് നിന്ന് പുറപ്പെടും. തൊട്ടടുത്ത ദിവസം രാവിലെ 6.30ന് മധുരയിലെത്തും. അവിടെ നിന്ന് ഉച്ചയ്ക്ക് 12.30ന് പുറപ്പെട്ട് തൊട്ടടുത്ത ദിവസം രാത്രി 8.30ന് കൊല്ലത്ത് എത്തും.