അഞ്ചാലുംമൂട്: ബൈപ്പാസിൽ ഓട്ടോറിക്ഷ കണ്ടയ്‌നർ ലോറിയിലേക്ക് ഇടിച്ചു കയറി, ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരുക്ക്. ചന്ദനത്തോപ്പ് മാമ്പുഴ സുനിത ഭവനിൽ പ്രബാഷിനാണ് പരുക്കേറ്റത്. ഇന്നലെ വൈകിട്ട് ആറിന് കുരീപ്പുഴ പാലത്തിന് സമീപം കല്ലുംതാഴത്തേക്ക് പോകുകയായിരുന്ന ഓട്ടോയും എറണാകുളത്തേക്ക് പോകുകയായിരുന്ന കണ്ടയ്‌നറുമായിട്ടാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ഓട്ടോ പൂർണ്ണമായും തകർന്നു. പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസ് കൺട്രോൾ റൂo വാഹനത്തിലാണ് പ്രബാഷിനെ അയത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. അഞ്ചാലുംമൂട് പൊലീസ് കേസെടുത്തു.