 
കൊല്ലം: പ്രവേശന പരീക്ഷകൾക്ക് ഒരുങ്ങുന്നതിനായി വിദ്യാർത്ഥികൾക്ക് പിന്തുണയേകുന്ന രാജ്യത്തെ മുൻനിരക്കാരായ ആകാശ് എഡ്യുക്കേഷണൽ സർവീസസ് ലിമിറ്റഡ് കൊല്ലത്തെ ആദ്യ ക്ലാസ് റൂം സെന്റർ ആരംഭിച്ചു. തേവള്ളിയിൽ ഹൈസ്‌കൂൾ ജംഗ്ഷനിലെ ശ്രിനിസ് ടവറിലാണ് സെന്റർ.
ഒമ്പതു ക്ലാസ് മുറികളുണ്ട്. 450ഓളം വിദ്യാർത്ഥികളെ പഠിപ്പിക്കാനാകും. മെഡിക്കൽ, എൻജിനിയറിംഗ് പ്രവേശന പരീക്ഷകൾക്ക് ഒരുങ്ങുന്ന വിദ്യാർത്ഥികൾക്കുള്ള കോഴ്‌സുകളും ഒളിമ്പ്യാഡ് പോലുള്ള വിവിധ മത്സര പരീക്ഷകൾക്കുള്ള ഫൗണ്ടേഷൻ തല കോഴ്‌സുകളും ഇവിടെയുണ്ട്. വിദ്യാർത്ഥികൾക്ക് ഇവിടെ പ്രവേശനത്തിനും സ്‌കോളർഷിപ്പ് ടെസ്റ്റിനും ആകാശിന്റെ ദേശീയ ടാലന്റ് ഹണ്ട് പരീക്ഷയ്ക്കും രജിസ്റ്റർ ചെയ്യാം. ആകാശ് എഡ്യുക്കേഷണൽ സർവീസസ് ലിമിറ്റഡ് ഡെപ്യൂട്ടി ഡയറക്ടർ സഞ്ജയ് കുമാർ ശർമ സെന്റർ ഉദ്ഘാടനം ചെയ്തു. റീജണൽ സെയിൽ ആൻഡ് ഗ്രോത്ത് മേധാവി പ്രദീപ് ഉണ്ണികൃഷ്ണൻ, ഏരിയാ ബിസിനസ് മേധാവി ബിജി നായർ, കൊല്ലം ബ്രാഞ്ച് മേധാവി സ്വരൂപ് ദാസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
തങ്ങളുടെ വിദ്യാഭ്യാസ ഉള്ളടക്കങ്ങളും പഠന മാർഗങ്ങളും മികച്ചതാണെന്ന് വിജയിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം സാക്ഷ്യപ്പെടുത്തുന്നുവെന്ന് ആകാശ് മാനേജിംഗ് ഡയറക്ടർ ആകാശ് ചൗധരി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. 24 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 230ലധികം കേന്ദ്രങ്ങളിലായി 2.75 ലക്ഷം വിദ്യാർത്ഥികൾ ഓരോ വർഷവും ആകാശിൽ പഠിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.