ഓയൂർ: കാളവയൽ കൈതയ്ക്കൽ ഭഗവതി ക്ഷേത്രത്തിൽ തോറ്റംപ്പാട്ടും പ്രതിഷ്ഠാ വാർഷിക ഉത്സവത്തിനും കൊടിയേറി. ഇന്ന് രാവിലെ 9ന് കളഭാഭിഷേകം. വൈകിട്ട് ആറിന് കുമാരി പൂജ, 6.30ന് ദീർഘസുമംഗലി പൂജ, രാത്രി 7.15ന് മലപ്പുറം പാട്ട് തുടർന്ന് ദേവി കല്യാണം .നാളെ വൈകിട്ട് 4.30ന് പൂപടുക്ക, ആറിന് പൂമൂടൽ' രാത്രി 7ന് ഭക്ഷ്യ കിറ്റ് വിതരണം. 18 ന് രാവിലെ 7.30 മുതൽ തോറ്റംപാട്ട്. 19ന് രാവിലെ 7.30 ന് പൊങ്കാല. 9ന് അന്നദാനം, വൈകിട്ട് 5ന് ആറാട്ടെഴുന്നള്ളത്ത്, 6ന് കുത്തിയോട്ടം , രാത്രി 9ന് കൊടിയിറക്ക്. 12ന് ഗുരുസി എന്നീ പരിപാടികൾ നടക്കും.