thodiyoor-padam
അങ്കണവാടി കുട്ടികൾക്കുള്ള കാർഷിക പരിശീലന പരിപാടി ഗ്രാമപഞ്ചായത്തംഗം തൊടിയൂർ വിജയൻ ഉദ്ഘാടനം ചെയ്യുന്നു

തൊടിയൂർ: അരമത്ത്മഠം വാർഡിലെ 88-ാം നമ്പർ അങ്കണവാടിയിൽ പ്രവേശനോത്സവ ദിനത്തിൽ റോസാപ്പൂക്കൾ നൽകി കുരുന്നുകളെ വരവേറ്റു. മണ്ണില്ലാ പച്ചക്കറിക്കൂടകളിൽ തൈകൾ നടുന്നതിനുള്ള പരിശീലനവും കുട്ടികൾക്ക് നൽകി. വാർഡ് അംഗം തൊടിയൂർ വിജയൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. അങ്കണവാടി ടീച്ചർ എസ്. ജയശ്രീ അദ്ധ്യക്ഷയായി.ബി.മോഹനൻ, സബിതാക്ഷാജി, രക്ഷാകർത്താക്കൾ തുടങ്ങിയവർ പങ്കെടുത്തു.