കൊട്ടാരക്കര: സി.പി.ഐ വെട്ടിക്കവല ടൗൺ ബ്രാഞ്ച് സമ്മേളനം ജില്ലാ എക്സി.അംഗം ജി.ആർ.രാജീവൻ ഉദ്ഘാടനം ചെയ്തു. എസ്.ആർ.സെന്തിൽ അദ്ധ്യക്ഷത വഹിച്ചു. എം.നൗഷാദ് പഠനോപകരണ വിതരണം നടത്തി. എം.അജിമോഹൻ, വൈ.സന്തോഷ് കുമാർ,​ ബി.ഷാജഹാൻ,​ രാധാകൃഷ്ണപിള്ള,​ എസ്.അജികുമാർ,​ വി.ജയചന്ദ്രൻ,​ ബിനു മാത്യു എന്നിവർ സംസാരിച്ചു. സെക്രട്ടറിയായി എസ്.ആർ.സെന്തിലിനെ തിരഞ്ഞെടുത്തു.