കൊട്ടാരക്കര: കുളക്കട ഗ്രാമപഞ്ചായത്തിലെ കുളക്കട വാർഡിന്റെ സമഗ്ര വികസന നിർദ്ദേശങ്ങൾ ചൂണ്ടിക്കാട്ടി ബി.ജെ.പിയുടെ നേതൃത്വത്തിൽ മന്ത്രി കെ.എൻ.ബാലഗോപാലിന് നിവേദനം നൽകി. വാർഡ് മെമ്പർ സന്ധ്യ.എസ്.നായരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്. നേതാക്കളായ കുളക്കട വേണു, കല്ലൂർ സുരേഷ്, ആർ.ശ്രീരാജ് എന്നിവരും ഉണ്ടായിരുന്നു. കുളക്കട സ്കൂളിന് മുന്നിൽ മേല്പാലം നിർമ്മിക്കുക, തോട്ടകത്ത് ഏലാഭാഗത്തെ റോഡ് ഉയർത്തി നിർമ്മിക്കുക, അങ്കണവാടി കെട്ടിടം നിർമ്മിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രധാനമായും ഉന്നയിച്ചത്.