
കൊല്ലം: കർഷകത്തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായവരുടെ മക്കൾക്ക് പ്രൊഫഷണൽ കോഴ്സുകൾക്ക് ധനസഹായം നൽകുന്നു. 2020-21 അദ്ധ്യയനവർഷത്തിൽ ഡിഗ്രി, ടി.ടി.സി, ഐ.ടി.ഐ, ഐ.ടി.സി, പോളിടെക്നിക്, ജനറൽ നഴ്സിംഗ്, പ്രൊഫഷണൽ ഡിഗ്രി, എം.ബി.ബി.എസ്, പ്രൊഫഷണൽ പി.ജി, മെഡിക്കൽ പി.ജി തുടങ്ങി അവസാന വർഷ പരീക്ഷകളിൽ ആർട്സ്- 60 ശതമാനം, കൊമേഴ്സ്- 70 ശതമാനം, സയൻസ് - 80 ശതമാനത്തിൽ കുറയാതെ മാർക്ക് നേടിയിരിക്കണം.
അപേക്ഷകർ അംഗത്വമെടുത്ത് ഒരുവർഷം പൂർത്തിയാക്കിയതും അംശാദായ കുടിശിക ഇല്ലാത്തവരുമാകണം. മാർക്ക് ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, അംഗത്തിന്റെ ക്ഷേമനിധി പാസ്ബുക്ക്, ബാങ്ക് പാസ് ബുക്ക്, ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവയുടെ പകർപ്പുകൾ, യൂണിയൻ സർട്ടിഫിക്കറ്റ് എന്നിവ സഹിതം അപേക്ഷകൾ ജില്ലാ ഡിവിഷണൽ ഓഫീസിൽ നൽകണം. അവസാന തീയതി മാർച്ച് 31. ഫോൺ: 0474 2766843.