
കൊല്ലം: കൊല്ലം, ആലപ്പുഴ ജില്ലകളിൽ പട്ടികവർഗ പ്രൊമോട്ടർ/ഹെൽത്ത് പ്രൊമോട്ടർമാരുടെ ഒഴിവിലേക്ക് പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പത്താംക്ലാസ് യോഗ്യതയുള്ള പട്ടികവർഗ യുവതി- യുവാക്കൾക്ക് അപേക്ഷിക്കാം. പി.വി.ടി.ജി/അടിയ/പണിയ/മലപണ്ടാരം വിഭാഗക്കാർക്ക് എട്ടാം ക്ലാസ് വിദ്യാഭ്യാസ യോഗ്യത മതിയാകും. പ്രായപരിധി 20നും 35നും മദ്ധ്യേ.
ഹെൽത്ത് പ്രൊമോട്ടർമാരായി പരിഗണിക്കപ്പെടാൻ നഴ്സിംഗ്, പാരാമെഡിക്കൽ കോഴ്സുകൾ പഠിച്ചവർക്കും, ആയുർവേദം/പാരമ്പര്യവൈദ്യം എന്നിവയിൽ പ്രാവീണ്യം നേടിയവർക്കും മുൻഗണന. എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റേയും അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷ www.cmdkerala.net, www.stdd.kerala.gov.in എന്നീ വെബ്സൈറ്റുകൾ മുഖേന സമർപ്പിക്കണം.
അതാത് സെറ്റിൽമെന്റ് നിന്നുള്ളവർക്ക് നിയമനത്തിൽ മുൻഗണന. അവസാന തീയതി 28 വൈകിട്ട് അഞ്ചുമണി. നിയമന കാലാവധി ഒരുവർഷം. കൂടുതൽ വിവരങ്ങൾക്ക് പുനലൂർ ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫീസിലോ/ കുളത്തൂപ്പുഴ, ആലപ്പുഴ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലോ ബന്ധപ്പെടണം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ടി.എ ഉൾപ്പെടെ 13,500 രൂപ ഓണറേറിയം ലഭിക്കും. ഫോൺ 0475 2222353, 9496070335.