
കൊല്ലം: പ്ലസ് ടു പാസായ പട്ടികജാതി വിദ്യാർത്ഥികൾക്ക് മെഡിക്കൽ/ എൻജിനിയറിംഗ് എൻട്രൻസ് പരിശീലന ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. 2021 ലെ പ്ലസ് ടു പരീക്ഷയിൽ സയൻസ്, കണക്ക്, ഇംഗ്ലീഷ് വിഷയങ്ങളിൽ ബി പ്ലസിൽ കുറയാതെ ഗ്രേഡ് ഉള്ളവർക്ക് അപേക്ഷിക്കാം. കുടുംബ വാർഷിക വരുമാനം ആറുലക്ഷം രൂപയിൽ കവിയരുത്.
യോഗ്യതയുള്ള വിദ്യാർത്ഥികൾ നിശ്ചിത മാതൃകയിലുള്ള അപേക്ഷ അസൽ ജാതി, വരുമാന സർട്ടിഫിക്കറ്റുകൾ, പ്ലസ് ടു മാർക്ക് ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ബാങ്ക് പാസ്ബുക്ക് കോപ്പി, സ്ഥാപനത്തിൽ ഫീസ് അടച്ചതിന്റെ രസീത് എന്നിവ സഹിതം കൊല്ലം സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിൽ 22 നകം സമർപ്പിക്കണം. ഫോൺ: 0474 2794996.