പുനലൂർ: നഗരസഭ അതിർത്തിയിലെ പട്ടിക ജാതി, പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥിനികൾക്കുള്ള സ്കോളർഷിപ്പ് ഇന്ന് വിതരണം ചെയ്യും. നഗരസഭയിലെ പ്ലസ് വൺ, പ്ലസ് ടു,പ്രൊഫഷണൽ കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥിനികൾക്കാണ് സ്കോളഷിപ്പ്. ഇന്ന് രാവിലെ11ന് നഗരസഭ കോൺഫറൻസ് ഹാളിൽ ചേരുന്ന ചടങ്ങ് പി.എസ്.സുപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർപേഴ്സൺ നിമ്മി എബ്രഹാം അദ്ധ്യക്ഷത വഹിക്കും. ഉപാദ്ധ്യക്ഷൻ വി.പി.ഉണ്ണികൃഷ്ണൻ, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ഡി.ദിനേശൻ, പി.എ.അനസ്, വസന്തരഞ്ചൻ, കെ.പുഷ്പലത, കെ.കനകമ്മ, കൗൺസിലർ ജി.ജയപ്രകാശ്, സെക്രട്ടറി എ.നൗഷാദ്, സി.ഡി.എസ് ചെയർപേഴ്സൺ സിന്ധു പ്രമോദ്, ബി.ടി.സുരേഷ് കുമാർ തുടങ്ങിയവർ സംസാരിക്കും.