കരുനാഗപ്പള്ളി : റേഞ്ച് ഇൻസ്‌പെക്ടർ ജി.പ്രസന്നന്റെ നിർദേശനുസരണം പ്രിവന്റീവ് ഓഫീസർ പി. എൽ. വിജിലാലിന്റെ നേതൃത്വത്തിൽ ആലുംപീടിക ഭാഗത്തു നടത്തിയ റെയ്‌ഡിൽ 11.250 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം പിടികൂടി. കരുനാഗപ്പള്ളി താലൂക്കിൽ ക്ലാപ്പന വില്ലേജിൽ പ്രയാർ തെക്ക് മുറിയിൽ ആലുംതറപടീറ്റതിൽ സന്തോഷിനെ (34) അറസ്റ്റ് ചെയ്തു. മദ്യം സൂക്ഷിച്ചിരുന്ന KL.26.J.8018 ആക്ടിവ സ്കൂട്ടറും കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ എബിമോൻ , സിവിൽ എക്സൈസ് ഓഫീസർമാരായ ജോൺ, കിഷോർ എന്നിവരും പങ്കെടുത്തു.