water
ചേകം കിഴക്കേ ഭാഗത്ത് ജല അതോറട്ടറിയുടെ പൈപ്പ് പൊട്ടി ദിവസങ്ങളായി വെള്ളം പാഴാകുന്നു. ( കഴിഞ്ഞ ദിവസം അറ്റകുറ്റ പണി പരിഹരിചതിന് പിന്നാലെ )

പത്തനാപുരം : വേനൽ കടുത്തതോടെ കിഴക്കൻ മേഖലയിൽ കുടിവെള്ള ക്ഷാമം അതിരൂക്ഷമാണ്. പത്തനാപുരം,പിറവന്തൂർ പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ കുടിവെള്ളക്ഷാമം നേരിടുമ്പോഴും ജലവിതരണത്തിനുള്ള പൈപ്പുകളും ടാപ്പുകളും പൊട്ടി ജലം പാഴാകുന്ന കാഴ്ചയാണ് പലയിടങ്ങളിലും. കുടിവെള്ള വിതരണം ആഴ്ചകളോളം മുടക്കുന്നത് പതിവാണ്. ചില പ്രദേശങ്ങളിൽ മുൻപ് പഞ്ചായത്ത് അംഗങ്ങൾ ഇടപെട്ട് ടാങ്കർ ലോറികളിൽ കുടിവെള്ളം എത്തിച്ചിരുന്നു. ഈ വർഷം അതും ഉണ്ടായില്ല. താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് തലച്ചുമടായി കുടിവെള്ളം എത്തിക്കേണ്ട സ്ഥിതിയിലാണ്.

ഗുണനിലവാരമില്ലാത്ത പൈപ്പുകൾ

പൈപ്പുകളുടെ കാലപ്പഴക്കവും ഗുണനിലവാര കുറവുമാണ് പലയിടങ്ങളിലായി പൈപ്പുകൾ പൊട്ടി വെള്ളം പോകാൻ കാരണം. പൈപ്പുകൾക്ക് കാലാകാലങ്ങളിലുള്ള അറ്റകുറ്റപ്പണികളും നടത്താറില്ല. കേന്ദ്ര കുടിവെള്ള പദ്ധതിയായ ജൽ ജീവൻ പദ്ധതി ഏറ്റെടുത്തു നടത്തുന്നതിൽ പഞ്ചായത്തിന്റെ ഭാഗത്തു നിന്ന് വലിയ വീഴ്ച ഉണ്ടായിട്ടുള്ളതായും വേനലിന്റെ കാഠിന്യം ഇനിയും കൂടും മുൻപ് കുടിവെള്ള വിതരണം സുഗമമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

പൈപ്പുകളുടെ അറ്റകുറ്റപണികൾ പരിഹരിച്ച് കുടിവെള്ള വിതരണം സുഗമമാക്കാൻ അധികൃതർ തയ്യാറാകണം.

ചേകം രഞ്ജിത്ത്

ബി.ജെ.പി പത്തനാപുരം മണ്ഡലം ജനറൽ സെക്രട്ടറി

കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ ടാങ്കർ ലോറികളിൽ വെള്ളം എത്തിക്കാൻ അധികൃതർ ഇടപെടണം. റിജു വി ആമ്പാടി , എസ് .എൻ .ഡി .പി യോഗം ഡയറട്കർബോർഡ് അംഗം