പുനലൂർ: നാഷണലിസ്റ്റ് ഒ.ബി.സി കോൺഗ്രസ് ജില്ലാ കമ്മിറ്റി രൂപികരണ യോഗം നടന്നു. എൻ.സി.പി ജില്ല പ്രസിഡന്റ് കെ.ധർമ്മരാജൻ യോഗം ഉദ്ഘാടനം ചെയ്തു. എൻ.എൽ.സി ജില്ലാ പ്രസിഡന്റ് എസ്.രാജീവ് അദ്ധ്യക്ഷത വഹിച്ചു. നാഷണലിസ്റ്റ് ഒ.ബി.സി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എസ്.കുമാർ, എൻ.സി.പി ജില്ല ട്രഷറർ കെ.രാജു, സന്തോഷ് ലാൽ, അയ്യപ്പൻ, അനിൽ പടിക്കൽ, ജെ.ഫാസിൽ,ചെറുമൂട് സത്യൻ,സുലൈമാൻ,പ്രവീൺകുമാർ തുടങ്ങിയവർ സംസാരിച്ചു. എ.ജി.റോബർട്ട്(ചെയർമാൻ),സുഗതൻ പറമ്പിൽ, ഷീജാലാൽ(വൈസ് ചെയർമാൻമാർ),അജയകുമാർ, സുധീർ സോമരാജൻ(ജനറൽ സെക്രട്ടറിമാർ),അയൂബ്ഷാ(ട്രഷറർ) എന്നിവരെ ജില്ല ഭാരവാഹികളായി തിരഞ്ഞെടുത്തു.