church
നവതി ആഘോഷിക്കുന്ന മാർ ലാസറസ് ഓർത്തഡോക്സ് വലിയ പള്ളി .

പത്തനാപുരം : മാർ ലാസറസ് ഓർത്തഡോക്‌സ് വലിയ പള്ളിയിലെ നവതി ആഘോഷങ്ങളുടെ ഉദ്ഘാടനവും ഇടവക ദിനാചരണവും ജീവകാരുണ്യ പദ്ധതിയുടെ വിതരണവും 19,20 തീയതികളിൽ നടക്കും. 19 ന് വൈകിട്ട് 4 മണിക്ക് ബസേലിയോസ് മാർത്തോമ മാത്യൂസ് കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും. അടൂർ കടമ്പനാട് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. സഖറിയാസ് മാർ അപ്രേം അദ്ധ്യക്ഷത വഹിക്കും.ഒരു വർഷം നീണ്ടു നിൽക്കുന്ന ജീവകാരുണ്യ പദ്ധതികളാണ് നടക്കുന്നത്. ഭവന നിർമ്മാണം, ധനസഹായം, വിദ്യാഭ്യാസ ധനസഹായം , പഠനസഹായം, ചികിത്സാ ധനസഹായം എന്നീ പദ്ധതികൾ നടക്കും. സൺഡേ സ്‌കൂളിനായി നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന് ശിലാസ്ഥാപനവും ബാവ നിർവഹിക്കും. 20ന് സൺഡേ സ്‌കൂൾ വിദ്യാർഥികൾക്കുള്ള സമ്മാനദാനവും പ്രതിഭകളെ ആദരിക്കലും നടക്കും. നവതി ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി പള്ളി വികാരി ഫാദർ തോമസ് മാത്യു,ഫാദർ ബിജിൻ.കെ.ജോൺ, ട്രസ്റ്റി ഡെന്നി വർഗ്ഗീസ്, സെക്രട്ടറി കുഞ്ഞുമോൻ പി. സാമുവൽ എന്നിവർ അറിയിച്ചു.