പത്തനാപുരം : ചേകം ശ്രീ മഹാദേവ ക്ഷേത്രത്തിൽ ഉത്രം തിരുനാൾ മഹോത്സവത്തിന് തുടക്കമായി. ഇന്ന് രാവിലെ 6.30 ന് അഷ്ടദ്രവ്യ ഗണപതി ഹോമം, വൈകിട്ട് 7ന് വീരഭദ്ര കുത്തിയോട്ട സമിതി, പെരിങ്ങാല അവതരിപ്പിക്കുന്ന കുത്തിയോട്ട പാട്ടുകളും ചുവടുകളും. 18 ന് രാവിലെ 6.30ന് മഹാ മൃത്യുഞ്ജയ ഹോമം,7.30ന് സമൂഹ നീരാഞ്ജനം, വൈകിട്ട് 7ന് നാടകം: തിരുവനന്തപുരം സംസ്കൃതി അവതരിപ്പിക്കുന്ന ജീവിത പാഠം, 10 മുതൽ ഭാരതക്കളി. 19 ന് രാവിലെ 7മുതൽ തിരുമുൻപിൽ പറയിടീൽ, 7.30 ന് നവക പൂജ, ഉച്ചക്ക് 12.30ന് മഹാ പ്രസാദാമൂട്ട്, വൈകിട്ട് 6 ന് സോപാന സംഗീതം, 7മണിമുതൽ ഗാനാഞ്ജലി എന്നിവ നടക്കും. ഒരുക്കങ്ങൾ പൂർത്തിയായതായി ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് റിജു, സെക്രട്ടറി രാജീവ്, വൈസ് പ്രസിഡന്റ് സന്തോഷ്‌കുമാർ, അംഗങ്ങളായ ചേകം രഞ്ജിത്ത്, ശ്രീജിത്ത്,ദിലു നിഖിൽ സുധേശൻ എന്നിവർ അറിയിച്ചു.