
കൊല്ലം: സർക്കാർ സ്കിൽ ഡെവലപ്പ്മെന്റ് സെന്ററിന്റെ കൊട്ടിയം ഒ.ജി.ടി.എം സ്‌കിൽഡ് അക്കാഡമിയിൽ സർക്കാർ അംഗീകൃത തൊഴിലധിഷ്ഠിത ടെക്‌നിക്കൽ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഡിപ്ലോമ ഇൻ വൊക്കേഷണൽ സർട്ടിഫിക്കറ്റിൽ വിവിധതരം കോഴ്‌സുകളിലൂടെ റോബോട്ടിക്‌സ്, ഓട്ടോമൊബൈൽസ്, വെൽഡിംഗ്, ഇലക്ട്രിക്കൽ, സി.എൻ.സി മെഷിൻ, എ.സി, മാനേജ്‌മെന്റ്, ഫയർ ആൻഡ് സേഫ്ടി, കമ്പ്യൂട്ടർ സാങ്കേതിക വിദ്യ എന്നിവ പഠിക്കാം. ആർ.പി.എൽ, ഓൺലൈൻ, റെഗുലർ, വിദൂര പഠനരീതികളിൽ വിദഗ്ദ്ധ മാസ്റ്റർ ട്രെയിനർമാരുടെ നേതൃത്വത്തിൽ പരിശീലനം ലഭിക്കും. ഒരു വർഷ സർട്ടിഫിക്കറ്റ്, രണ്ടുവർഷ അഡ്വാൻസ് ഡിപ്ലോമ, മൂന്ന് വർഷ ഡിഗ്രി, നാലുവർഷ ഗവേഷണത്തോടൊപ്പമുള്ള ഡിഗ്രി കോഴ്‌സുകളിൽ താത്പര്യമുള്ളവ തീരഞ്ഞെടുക്കാം. ഇന്ത്യ, യൂറോപ്പ്, ഗൾഫ് രാജ്യങ്ങളിൽ 100 ശതമാനം തൊഴിലവസരവും കോഴ്‌സുകൾ വാഗ്ദാനം നൽകുന്നു.
എസ്.എസ്.എൽ.സി, പ്ലസ്‌ടു, വി.എച്ച്.എസ്.ഇ, അസാപ്, ഐ.ടി.ഐ തുടങ്ങിയ യോഗ്യതയുള്ളവർക്കും പരാജിതർക്കും തൊഴിൽ പരിചയമുള്ളവർക്കും അപേക്ഷിക്കാം. സാമ്പത്തികമായി പിന്നാക്കമുള്ളവർക്ക് ഫീസിളവ് ലഭിക്കും. പഠിതാക്കൾക്ക് സൗജന്യമായി സ്പോക്കൺ ഇംഗ്ലീഷ്, കമ്പ്യൂട്ടർ പഠനം, റോബോട്ടിക് സാങ്കേതിക വിദ്യയും പഠിക്കാം. മാതാപിതാക്കൾ മരിച്ച വിദ്യാർത്ഥികൾക്ക് പഠനം സൗജന്യമായിരിക്കും. യോഗ്യതയ്ക്ക് അനുസരിച്ചുള്ള സ്‌കിൽസ് ട്രെയിനിംഗ്, യൂണിവേഴ്‌സിറ്റി അംഗീകൃത എൻ.എസ്.ക്യൂ.എഫ് ഡിപ്ലോമ കോഴ്‌സുകൾക്ക് സ്‌കോളർഷിപ്പും ലഭ്യമാകും. യു.ജി.സി, നാഷണൽ സ്‌കിൽ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ (എൻ.എസ്.ഡി.സി), ഭാരതീയ ടെക്നിക്കൽ എഡ്യുക്കേഷൻ കൗൺസിൽ (എ.ഐ.സി.ടി.ഇ) എന്നിവയുടെ അംഗീകാരമുള്ള സിലബസിലാണ് പഠനം. കൂടുതൽ വിവരങ്ങൾക്ക് www.ogtmsaa.com സന്ദർശിക്കുക. ഫോൺ: 9020959921.