കരുനാഗപ്പള്ളി: യുണൈറ്റഡ് മർച്ചന്റ്സ് ചെംബർ വവ്വാക്കാവ് യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 9 മണിക്ക് നാഷണൽ ഹൈവേ അതോറിട്ടിയുടെ പുത്തൻതെരുവ് ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിക്കുന്നു. മാർച്ച് സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. സിദ്ധിക്ക് മണാന്റയ്യം അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനിൽ.എസ്.കല്ലേലിഭാഗം, യു.എം.സി സംസ്ഥാന സെക്രട്ടറി നിജാംബഷി, കുലശേഖരപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.നാസർ, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റാഷിദ് .എ.വാഹിദ്, യു.എം.സി മേഖലാ പ്രസിഡന്റ് ഡി.മുരളീധരൻ തുടങ്ങിയവർ മാർച്ചിൽ പങ്കെടുക്കും.ഹൈവേ വികസനവുമായി ബന്ധപ്പെട്ട് കുടിയൊഴിപ്പിക്കുന്ന വ്യാപാരികൾക്കും അനുബന്ധ തൊഴിലാളികൾക്കുമുള്ള പുനരധിവാസ പാക്കേജ് നടപ്പാക്കുക, മാന്യമായ നഷ്ടപരിഹാരം നൽകുക, വാൾ എലിവേറ്റഡ് ഹൈവേ പുനപരിശോധിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച്.