cycle
റോട്ടറി ക്ലബ് ഒഫ് കൊയിലോൺ വെസ്റ്റ് എൻഡിന്റെ ആഭിമുഖ്യത്തിൽ ചാത്തിനാംകുളം എം.എസ്.എം ഹൈസ്കൂളിലെ പെൺകുട്ടികൾക്ക് സൈക്കിൾ നൽകുന്നതിന്റെ ഉദ്ഘാടനം. എം.നൗഷാദ് എം.എൽ.എ നിർവഹിക്കുന്നു

കൊല്ലം : റോട്ടറി ക്ലബ് ഒഫ് കൊയിലോൺ വെസ്റ്റ് എൻഡിന്റെ ആഭിമുഖ്യത്തിൽ ചാത്തിനാംകുളം എം.എസ്.എം ഹൈസ്കൂളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പെൺകുട്ടികൾക്ക് 14 മൊബൈൽ ഫോണുകളും രണ്ട് സൈക്കിളും നൽകി. എം.നൗഷാദ് എം.എൽ.എ മുഖ്യ അതിഥിയായിരുന്നു. ക്ലബ് പ്രസിഡന്റ് എ.സതീശന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അദ്ധ്യാപിക എൻ.സെറീനയെ എക്സലൻസ് അവാർഡ് നൽകി ആദരിച്ചു.

റോട്ടറി മുൻ ഗവർണർമാരായ കെ.പി.രാമചന്ദ്രൻ നായർ, ഡോ. ജി.എ.ജോർജ്, ചീഫ് അഡ്വൈസർ അജിത്കുമാർ, ചെയർമാൻ രേണു ശശികുമാർ,​ അസി. ഗവർണർ സജിത്ത് കുമാർ, ഡോ.ഷിബു രാജഗോപാൽ, അൻസിൽ ജോൺ, എച്ച്.എം ശ്രീകുമാർ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പാൾ ഹസീന സ്വാഗതവും ക്ലബ് സെക്രട്ടറി നാഗേഷ് കുമാർ നന്ദിയും പറഞ്ഞു.