കരുനാഗപ്പള്ളി: ആലുംകടവ് - ഹൈസ്കൂൾ ജംഗ്ഷൻ റോഡിന്റെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് മാസങ്ങളായി നിറുത്തി വെച്ചിരിക്കുന്ന കെ.എസ്.ആർ.ടി.സി ബസ് സർവീസ് പുന:രാരംഭിക്കണമെന്ന് എ.ഐ.വൈ.എഫ് ടൗൺ മേഖലാ സെക്രട്ടറി ഷിഹാൻ ബഷി ബന്ധപ്പെട്ടവർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. റോഡിന്റെ നിർമ്മാണം കഴിഞ്ഞിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും ബസുകൾ പഴയ രീതിയിൽ പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. ഇതു മൂലം സ്‌കൂൾ കുട്ടികളും യാത്രക്കാരും ബുദ്ധിമുട്ടിലാണെന്നും നിവേദനത്തിൽ പറയുന്നു.