എഴുകോൺ: എഴുകോൺ കൃഷിഭവന്റെ പരിധിയിൽ പച്ചക്കറി,വാഴക്കൃഷി ചെയ്യുന്ന കർഷകർ രാഷ്ട്രീയ കൃഷി വികാസ് യോജന (എസ്.എച്ച്.എം) പ്രകാരമുള്ള ആനുകൂല്യങ്ങൾക്കായി കരമടച്ച രസീത്, ബാങ്ക് പാസ് ബുക്ക്, ആധാർ എന്നിവ സഹിതം കൃഷി ഭവനിൽ അപേക്ഷിക്കണം. 21 വൈകിട്ട് 5 വരെ അപേക്ഷകൾ സ്വീകരിക്കും. പച്ചക്കറി വികസന പദ്ധതി പ്രകാരം രണ്ട് രൂപ നിരക്കിൽ പച്ചക്കറി വിത്തുകൾ കൃഷി ഭവനിൽ ലഭിക്കും. കർഷകർക്ക് കൃഷിഭവൻ വഴി സൗജന്യ നിരക്കിൽ മണ്ണ് പരിശോധന നടത്താമെന്ന് എഴുകോൺ കൃഷി ഓഫീസർ അറിയിച്ചു.