അഞ്ചൽ: എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ. പ്രതീപ് പ്രിൻസിപ്പലായിട്ടുള്ള അഞ്ചൽ വിശ്വഭാരതിയിൽ മുഖ്യമന്ത്രിയുടെ നൂറു ദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി കേരള സ്റ്റേറ്റ് റീട്രോണിക്സ് ആവഷ്കരിച്ച് നടപ്പിലാക്കുന്ന പഠനകേന്ദ്രത്തിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. രാവിലെ 10 ന് പി.എസ്. സുപാൽ എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. കശുഅണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ അദ്ധ്യക്ഷത വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ അസീന മനാഫ്, ബൈജു, എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ. സുന്ദരേശൻ, രഞ്ജു സുരേഷ്, സക്കീർഹുസൈൻ, മുരളി കരുകോൺ, ജി. രാജു തുടങ്ങിയവർ സംസാരിക്കും.