കരുനാഗപ്പള്ളി: സീനിയർ സിറ്റിസൺ സർവീസ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ മുതിർന്ന പൗരന്മാർക്കുള്ള റെയിൽവേ കൺസഷൻ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് 25000 പോസ്റ്റ് കാർഡുകൾ അയക്കുന്നതിന്റെ ഉദ്ഘാടനം കരുനാഗപ്പള്ളി ഹെഡ് പോസ്റ്റാഫീസിന് മുന്നിൽ സംസ്ഥാന വൈസ് പ്രസിഡന്റ് കെ. എൻ. കെ .നമ്പൂതിരി നിർവഹിച്ചു . എ.വത്സകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം എൻ.രാജേന്ദ്രൻ , ജില്ലാ വൈസ് പ്രസിഡന്റ് വി .സദാനന്ദൻ, ഹസൻ തൊടിയൂർ തുടങ്ങിയവർ സംസാരിച്ചു. കെ. രവീന്ദ്രൻ സ്വാഗതവും ഗീതാകൃഷ്ണൻ നന്ദിയും പറഞ്ഞു.