കൊട്ടാരക്കര: പുത്തൂർ മാറനാട് കടലായ്മഠം ദേവീക്ഷേത്രത്തിലെ തോറ്റംപാട്ടിനും ദേവീഭാഗവത നവാഹ യജ്ഞത്തിനും ഇന്ന് തുടക്കമാകും. പനയം മുരളീധരൻ പിള്ളയുടെ നേതൃത്വത്തിലാണ് തോറ്റംപാട്ട്. നവാഹയജ്ഞത്തിന് കുടജാദ്രി അനിൽബാബു മുഖ്യകാർമ്മികത്വം വഹിക്കും. 23ന് മാലവയ്പ്, 24ന് ഊരുവലത്ത് ഘോഷയാത്ര, 28ന് രാത്രി 8ന് പൊങ്കാല, മാർച്ച് 1ന് കുംഭഭരണി ഉത്സവക്കൊടിയേറ്റ് എന്നിവ നടക്കും. തന്ത്രി ചെറുപൊയ്ക മുടപ്പിലാപ്പിള്ളി മഠത്തിൽ വാസുദേവര് സോമയാജിപ്പാട് മുഖ്യ കാർമ്മികത്വം വഹിക്കും.