അഞ്ചൽ: അഞ്ചൽ ഈസ്റ്റ് ഗവ. ഹയർസെക്കൻഡറി സ്കൂളിലെ വൊക്കേഷണൽ ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീം വോളണ്ടിയേഴ്സ് നിർമ്മിച്ച പച്ചക്കറി തോട്ടത്തിന്റെ വിളവെടുപ്പ് ഉദ്ഘാടനം പി.എസ്. സുപാൽ എം.എൽ.എ. നിർവഹിച്ചു. പി.ടി.എ. പ്രസിഡന്റ് വികാസ് വേണു അദ്ധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അംബികാകുമാരി മികച്ച എൻ.എസ്.എസ്. വോളണ്ടിയേഴ്സിനെ ചടങ്ങിൽ അനുമോദിച്ച് സമ്മാനദാനം നിർവഹിച്ചു. കൃഷി അസി. ഡയറക്ടർ കെ.എസ്. സിന്ധു, അഞ്ചൽ കൃഷി ഓഫീസർ ജിനിഷാറാണി, എം.കെ. സഹീബീഗം തുടങ്ങിയവർ സംസാരിച്ചു. വി.എച്ച്.എസ്.ഇ. പ്രിൻസിപ്പൽ ഉണ്ണി സ്വാഗതവും പ്രോഗ്രാം ഓഫീസർ ജിമ്മി നന്ദിയും പറഞ്ഞു.