aksharapura
ക്ലാപ്പന അക്ഷരപ്പുര ഗ്രന്ഥശാലയിൽ സംഘടിപ്പിച്ച ഗലിലിയോ ജന്മദിനാചരണം

ഓച്ചിറ: ക്ലാപ്പന അക്ഷരപ്പുരയുടെ നേതൃത്വത്തിൽ ഗലീലിയോ ജന്മദിനാചരണം നടന്നു. ബാലവേദിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ആകാശ വിസ്മയ കാഴ്ചകൾ കാണാൻ അക്ഷരപ്പുര ഗ്രന്ഥശാലയുടെ മുറ്റത്ത് കുട്ടികൾ ഒത്തു ചേർന്നു. ടെലിസ്കോപ്പിലൂടെയുള്ള ആകാശ കാഴ്ചകളിലൂടെ ഉല്ലസിച്ചുള്ള പഠനത്തിന് പ്രചോദനമേകാൻ ജ്യോതിശാസ്ത്ര ക്ലാസെടുത്ത് ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് കെ. ജി . ശിവപ്രസാദും കുട്ടികൾക്കൊപ്പം കൂടി. പ്രസിഡന്റ് എ. അനു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എൽ. കെ. ദാസൻ, ലൈബ്രറിയൻ ഗോകില ഗോപൻ, ഗ്രന്ഥശാല എക്‌സിക്യൂട്ടീവ് അംഗങ്ങളായ എസ്. അശോകൻ, എസ്. വിനിത, എൽ. നവശാന്ത് തുടങ്ങിയവർ പങ്കെടുത്തു.