painting

കൊല്ലം: സംസ്ഥാന ശിശുക്ഷേമ സമിതി ജനുവരി 22ന് നടത്താൻ നിശ്ചയിച്ചിരുന്ന ദേശീയ ചിത്രരചനാമത്സരം 20ന് കടപ്പാക്കട സ്പോർട്സ് ക്ലബിൽ രാവിലെ 10 മുതൽ നടത്തുമെന്ന് ജില്ലാ സെക്രട്ടറി ബാലൻമാഷ് അറിയിച്ചു. രജിസ്‌ട്രേഷൻ അന്ന് രാവിലെ 9 മുതൽ ആരംഭിക്കും.

5 മുതൽ 9 വയസുവരെയുള്ളവർക്ക് (ഗ്രീൻ ഗ്രൂപ്പ്) ,10 മുതൽ 16 വയസുവരെയുള്ളവർക്ക് (വൈറ്റ് ഗ്രൂപ്പ്), ഭിന്നശേഷിക്കാരായ 5 മുതൽ 10 വയസുവരെയുള്ളവർക്ക് (യെല്ലോ ഗ്രൂപ്പ്), 11 മുതൽ 18 വയസുവരെയുള്ളവർക്ക് (റെഡ് ഗ്രൂപ്പ്), എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് മത്സരം. മത്സരാർത്ഥികൾ വയസ് തെളിയിക്കുന്ന രേഖയും ഭിന്നശേഷിക്കാരായ കുട്ടികൾ സർട്ടിഫിക്കറ്റിന്റെ പകർപ്പും ഹാജരാക്കണം.

രണ്ട് മണിക്കൂറാണ് സമയദൈർഘ്യം. മത്സര വിഷയം തത്സമയം നൽകും. ചിത്രരചനയ്ക്കുള്ള സാധനങ്ങൾ മത്സരാർത്ഥികൾ കൊണ്ടുവരണം. ജില്ലാതലത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്ക് സമ്മാനം നൽകുന്നതിനൊപ്പം സംസ്ഥാന തല മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരവും ലഭിക്കും. ഫോൺ: 9895345389, 94475 7111.