ഓച്ചിറ: സി.ടി.എം ട്രസ്റ്റ്- ചേന്നല്ലൂർ ഫാഷൻ ഹോംസ് നേതൃത്വത്തിൽ നടത്തുന്ന സ്നേഹജീവൻ പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 3ന് എ.എം ആരിഫ് എം.പി നിർവഹിക്കും. ഓച്ചിറ ഗ്രാമ പഞ്ചായത്തിൽ നിന്ന് ജനപ്രതിനിധികളാൽ തിരഞ്ഞെടുത്ത കാൻസർ, കിഡ്നി, കിടപ്പ് രോഗികളായ 55 പേർക്ക്, എല്ലാ മാസവും ഭക്ഷ്യ ധാന്യ കിറ്റോ, മരുന്നോ അടുത്ത അഞ്ചു വർഷത്തേക്ക് നൽകുന്ന പദ്ധതിയാണിത്. ചടങ്ങിൽ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കും.