alfa
ആലപ്പാട്പഞ്ചായത്തിലെ സൈനിക കൂട്ടായ്മയായ ആൽഫയുടെ നേതൃത്വത്തിൽ പുൽവാമയിൽ വീരമൃത്യു വരിച്ച സൈനികർക്കായി നടത്തിയ സ്മരണാഞ്ജലി

.ഓച്ചിറ: ആലപ്പാട് പഞ്ചായത്തിലെ സൈനിക കൂട്ടായ്മയായ ആൽഫയുടെ നേതൃത്വത്തിൽ 2019 ഫെബ്രുവരി 14 ന് പുൽവാമയിൽ വീരമൃത്യു വരിച്ച സൈനികർക്കായി സ്മരണാഞ്ജലി സംഘടിപ്പിച്ചു. അഴീക്കൽ ബീച്ചിൽ വച്ചു നടത്തിയ ചടങ്ങിൽ ഓച്ചിറ എസ്. എച്ച് .ഒ വിനോദ് ആദ്യ ദീപം തെളിച്ചു. ആൽഫ അംഗങ്ങളും അവരുടെ കുടുബാംഗങ്ങളും നാട്ടുകാരും വീര ജവാൻമാർക്ക് സ്മരണാഞ്ജലി അർപ്പിച്ചു. ചടങ്ങിൽ രണ്ടു വൃക്കകളും തകരാറിലായ അഴീക്കൽ സ്വദേശി ആരോമലിന് ചികിത്സാ ധനസഹായം കൈമാറി.