കൊല്ലം : ആർ.എസ്.പി ജില്ലാകമ്മിറ്റി അംഗം സദ്ദുപളളിത്തോട്ടത്തിന്റെ ഓട്ടോറിക്ഷ തീവച്ച് നശിപ്പിച്ച സംഭവത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് യു.ഡി.എഫിന്റെ നേതൃത്വത്തിൽ പളളിത്തോട്ടം പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. എൻ.കെ.പ്രേമചന്ദ്രൻ എം.പി മാർച്ച് ഉദ്ഘാടനം ചെയ്തു. പി.ആർ. പ്രതാപചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കെ.രത്നകുമാർ സ്വാഗതം പറഞ്ഞു. എ.കെ.ഹഫീസ്, സൂരജ് രവി, ടി.കെ.സുൽഫി, രമണൻ, ഇച്ചോംവീട്ടിൽ നയാസ് മുഹമ്മദ്, എം.എ.മജീദ്, ജെർമിയാസ്, കുരീപ്പുഴ മോഹനൻ, മണിയൻ, ജോർജ്ജ് ഡ കാട്ടിൽ, എസ്. നാസറുദ്ദീൻ, സി.എം.ഇഖ്ബാൽ, എ.ഹബീബ് സേട്ട്, സുബാഷ് കല്ലട എന്നിവർ നേതൃത്വം നൽകി.