ngo
എൻ.ജി.ഒ അസോസിയേഷന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിനു മുമ്പിൽ നടത്തിയ പ്രതിഷേധ പ്രകടനം ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ്‌ എ.കെ. ഹഫീസ് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: അധികാരവികേന്ദ്രീകരണം എന്ന ആശയത്തെ അട്ടിമറിച്ച് ഏകീകൃത തദ്ദേശസ്വയം ഭരണ വകുപ്പ് രൂപീകരിക്കാനുള്ള സർക്കാരിന്റെ തീരുമാനത്തിനെതിരെയും യഥാസമയം പ്രമോഷൻ നൽകാതെയും തസ്തികകൾ സൃഷ്ടിക്കാതെയും ജീവനക്കാരിൽ ജോലിഭാരം അടിച്ചേൽപ്പിക്കുന്നതിനെതിരെയും എൻ.ജി.ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിനു മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ്‌ എ.കെ.ഹഫീസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജെ.സുനിൽജോസ് അദ്ധ്യക്ഷത വഹിച്ചു. സലിലകുമാരി, അനിൽ കുമാർ, ആർ. അനിൽകുമാർ, എൻ.ബാബു, ജെ. സരോജാക്ഷൻ, എസ്. ഉല്ലാസ്, ബിനു കോട്ടാത്തല, രാജു പി. മണ്ണാർകുന്നിൽ, എം.സതീഷ് കുമാർ, വി.ആർ.ദിലീപ് കുമാർ, എൽ.ജയകുമാർ,ആർ.ധനോജ്‌ കുമാർ, വൈ.ഡി. റോബിൻസൻ,ആർ.രാജേഷ് കുമാർ, എം മനോജ്‌, പൗളിൻ ജോർജ്ജ് എന്നിവർ സംസാരിച്ചു.