കൊട്ടാരക്കര: കൊട്ടാരക്കര നിയോജക മണ്ഡലത്തിലെ 21 വിദ്യാലയങ്ങൾക്ക് പാചകപ്പുര, സ്റ്റോർ യൂണിറ്റുകൾ നിർമ്മിക്കുന്നു. ഇതിനായി 1.34 കോടി രൂപ അനുവദിച്ചതായി മന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു. കുട്ടികളുടെ എണ്ണം കണക്കാക്കി വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കി നൽകിയ രൂപരേഖ പ്രകാരമാണ് സർക്കാർ, എയ്ഡഡ് സ്കൂളുകൾക്കായി തുക അനുവദിച്ചത്. നെല്ലിക്കുന്നം എൽ.എം.എസ് ലോവർ പ്രൈമറി സ്കൂൾ, പുലമൺ ലോവർ പ്രൈമറി സ്കൂൾ, കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് എച്ച്.എസ്, വിലങ്ങറ യു.പി സ്കൂൾ, നീലേശ്വരം എം.എസ്.സി.എൽ.പി സ്കൂൾ, വെളിയം വിവേകോദയം യു.പി സ്കൂൾ, കുടവട്ടൂർ എൽ.പി സ്കൂൾ, കുടവട്ടൂർ യു.പി സ്കൂൾ, വെളിയം ടി.വി.ടി.എം ഹൈസ്കൂൾ, വാളകം എസ്.സി.എൽ.പി സ്കൂൾ, വയയ്ക്കൽ ഡി.വി.യു.പി സ്കൂൾ, അമ്പലക്കര ജി.എൽ.പി സ്കുൾ, ഇഞ്ചക്കാട് ലോവർ പ്രൈമറി സ്കൂൾ, താമരക്കുടി എസ്.വി.വി.എച്ച്.എസ്.എസ്, മടന്തകോട് ഇ.വി.യു.പി.സ്കൂൾ, വെളിയം വെസ്റ്റ് ഗവ.എൽ.പി സ്കൂൾ, ആറ്റുവാശേരി എസ്.വി.എൻ.എസ്.എസ് യു.പി സ്കൂൾ, ചെപ്ര എസ്.എ.ബി.യു.പി. സ്കൂൾ, തൃക്കണ്ണമംഗൽ എസ്.കെ.വി.ഹൈസ്കൂൾ, വെളിയം എൽ.പി.ജി.എസ്, അമ്പലക്കര സെന്റ് മേരീസ് യു.പി സ്കൂൾ എന്നിവിടങ്ങളിലാണ് ഉച്ചഭക്ഷണ പദ്ധതിയ്ക്കുള്ള പാചകപ്പുരകളും സ്റ്റോർ യൂണിറ്റുകളും നിർമ്മിക്കുന്നത്.