കൊട്ടാരക്കര: യൂണിയൻ ബാങ്ക് അടച്ചുപൂട്ടാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യ എംപ്ളോയീസ് ഫെഡറേഷന്റെ നേതൃത്വത്തിൽ കൊട്ടാരക്കരയിൽ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു. സി.പി.എം ഏരിയ സെക്രട്ടറി പി.കെ.ജോൺസൺ ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ ജില്ലാ സെക്രട്ടറി സജി എഡ്വേർഡ്, ജി.മുകേഷ്, ബി.വേണുഗോപാൽ, നിതിൻരാജ്, ജയലാൽ, ബിനു പൊടിക്കുഞ്ഞ്, വിഷ്ണു, ഹരികുമാർ, ബിനു എന്നിവർ സംസാരിച്ചു.