biju-40

ശാസ്താംകോട്ട: ബൈക്കിടിച്ച് പരിക്കേറ്റ കാൽനട യാത്രക്കാരൻ മരിച്ചു. വേങ്ങ കല്ലുംപുറത്ത് തെക്കതിൽ ബിജുവാണ് (40) മരിച്ചത്. ചൊവ്വാഴ്ച രാത്രി എട്ടോടെ ഐ.സി.എസ് ജംഗ്ഷന് സമീപമായിരുന്നു അപകടം. റോഡിൽ തലയടിച്ച് വീണ ബിജുവിനെ ഉടൻ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
സംസ്കാരം നടത്തി. മേസ്തിരി പണിക്കാരനായിരുന്നു. ഭാര്യ: സിന്ധു. മകൾ: ഗൗരി.