
കൊല്ലം: ആശുപത്രികൾക്കും ഡോക്ടർമാർക്കുമെതിരെ തുടർച്ചയായുണ്ടാകുന്ന ആക്രമണങ്ങൾക്കെതിരെ പ്രതികരിക്കാൻ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ജില്ലാ കമ്മിറ്റി തീരുമാനിച്ചു.
ചികിത്സയ്ക്കിടയിൽ രോഗം മൂർച്ഛിച്ച് മരിക്കുന്ന സംഭവങ്ങളിൽ സാമൂഹ്യവിരുദ്ധരും അക്രമവാസനയുള്ള ചില രാഷ്ട്രീയക്കാരുമാണ് പ്രതികൾ. അക്രമങ്ങൾ തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും ഒട്ടുമിക്ക സംഭവങ്ങളിലും പ്രതികളെ പിടികൂടി ശിക്ഷിക്കാൻ പൊലീസിന് കഴിയുന്നില്ലെന്നും യോഗം കുറ്റപ്പെടുത്തി.
ആശുപത്രികളെ 'സുരക്ഷിത മേഖലകളായി' പ്രഖ്യാപിച്ച് രോഗികൾക്കും ആശുപത്രി ജീവനക്കാർക്കും സംരക്ഷണം ഒരുക്കാൻ സർക്കാർ തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ലാ ചെയർമാൻ ഡോ. എൻ. ശ്യാം, ജില്ലാ കൺവീനർ ഡോ. ബാബു ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.